യുവതിയെ മയക്കുഗുളിക നൽകി വഴിതെറ്റിക്കാൻ ശ്രമം ; മട്ടന്നൂരിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ കോടതി നിർദ്ദേശപ്രകാരം കേസ്.



യുവതിയെ മയക്കുമരുന്ന് രൂപത്തിലുള്ള ഗുളിക കഴിക്കാൻ പ്രേരിപ്പിക്കുകയും, ശാരീരികമായും മാനസികമായും, നിരന്തരം പീഡിപ്പിക്കു കയും സ്വർണവും, പണവും തട്ടി യെടുക്കുകയും ചെയ്ത ഭർത്താ വിനും ഭർതൃബന്ധുക്കൾക്കുമെതിരേ പോലീസ് കേസെടുത്തു.
മട്ടന്നൂർ കളറോഡിലെ 30 കാരിയുടെ പരാതിയിൽ ഭർത്താവ് ഷമീർ, ഇയാളുടെ മാതാവ് സൈനബ, സഹോദരി ബുഷറ എന്നി വർക്കെതിരെയാണ് മട്ടന്നൂർ പോലീസ് കേസെടുത്തത്. 2010 ജനുവരിയിലായിരുന്നു വിവാഹം. മയക്കുമരുന്ന് രൂപത്തിലുള്ള ഗുളിക നൽകി,
ഇത് കഴിച്ചാൽ മനസിന് സന്തോഷമുണ്ടാകുമെന്ന് പറഞ്ഞ് ബോധപൂർവം തന്നെ വഴിതെറ്റിക്കാൻ ഭർത്താവ് ശ്രമിച്ചതായി പരാതിയിൽ പറയുന്നു. വിവാഹസമയത്ത് ലഭിച്ച 50 പവൻ സ്വർണവും, പലതവണക ളായി നൽകിയ 30 ലക്ഷം രൂപയും കൈക്കലാക്കിയ ശേഷം കൂടുതൽ പണവുംസ്വർണവുമാവശ്യപ്പെട്ട് പീഡിപ്പി ക്കുകയായിരുന്നത്രെ.
ഇവർക്കെ തിരേ യുവതി കോടതിയിൽ ഹരജി നൽകിയതിനെത്തുടർന്ന് കോടതി നിർദേശപ്രകാരമാണ് പോലീസ് കേസെടുത്തത്.
Trying to mislead the young woman by giving her drug pills; Case against husband and family in Mattannur as per court order
